റബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചു; ഗ്രാമീണ റോഡുകൾക്ക് ആയിരം കോടി

rubber

റബറിന്റെ താങ്ങുവില വർധിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും റബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിക്കുകയാണെന്ന് ധനമന്ത്രി കെഎൻ ബാഗോപാൽ പറഞ്ഞു. നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 170 രൂപയിൽ നിന്നാണ് താങ്ങുവില 180 രൂപയായി വർധിപ്പിച്ചത്. താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു. 

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി-പാലക്കാട് റീച്ച് നിർമാണത്തിന് 200 കോടി വകയിരുത്തി. കേരളാ സ്റ്റാർട്ടപ്പ് മിഷൻ പ്രവർത്തനങ്ങൾക്കായി 90.52 കോടി. സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപം നടത്തുന്നത് പരിഗണിക്കും. തുറമുഖ വികസനത്തിനും കപ്പൽ ഗതാഗതത്തിനും 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങൾക്ക് അഞ്ച് കോടിയാണ് വകയിരുത്തിയത്

ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ആയിരം കോടി. സംസ്ഥാന പാത വികസനത്തിന് 75 കോടി. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളിൽ സോളാർ ബോട്ട് വാങ്ങാൻ അഞ്ച് കോടി അനുവദിച്ചു.
 

Share this story