വിവാദത്തിലേക്ക് എംടിയെ വലിച്ചിഴക്കുന്നു; വിമർശനം മുഖ്യമന്ത്രിക്കെതിരെയല്ല: ഇ പി ജയരാജൻ

ep

എംടി വാസുദേവൻ നായരുടെ പരാമർശം മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിച്ചുവിടാൻ ചിലർ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയെ ലക്ഷ്യമിട്ടല്ല പ്രസ്താവനയെന്ന് എം ടി തന്നെ പറഞ്ഞിട്ടുണ്ട്. വേണ്ടാത്ത വിവാദത്തിലേക്ക് എംടിയെ വലിച്ചിഴക്കുകയാണ്. കേന്ദ്രത്തിനെതിരായ വിമർശനമായിട്ടാണ് തനിക്ക് തോന്നിയതെന്നും ജയരാജൻ പറഞ്ഞു

കേന്ദ്രത്തിനെതിരായ വിമർശനമായിട്ടാണ് എനിക്ക് തോന്നിയത്. ഫാസിസ്റ്റ് പ്രവണതക്കെതിരെയായിരുന്നു പ്രതികരണം. നേതൃപൂജയെ ഏറ്റവും കൂടുതൽ എതിർക്കുന്നത് സിപിഎമ്മാണ്. എല്ലാ കാലങ്ങളിലും സിപിഎം അതിനെ എതിർത്തിട്ടുണ്ട്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി അദ്ദേഹത്തെയും കേരളത്തെയും എംടി അപമാനിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
 

Share this story