എംടിയുടെ പരാമർശങ്ങൾ ഇടതുപക്ഷത്തെ കുറിച്ചുള്ള പ്രതീക്ഷകളെ സംബന്ധിച്ച്: ബിനോയ് വിശ്വം

binoy

എംടി വാസുദേവൻ നായരുടെ പരാമർശങ്ങൾ ഇടതുപക്ഷത്തെ കുറിച്ചുള്ള പ്രതീക്ഷകളെ സംബന്ധിച്ചാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിമർശനങ്ങളെ ഒരിക്കലും തെറ്റായി കാണാൻ കഴിയില്ല. അർഹിക്കുന്ന ഗൗരവത്തോടെ ആ പരാമർശങ്ങൾ കാണുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഒരു കാര്യവും വ്യക്തികേന്ദ്രീകൃതമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു

എക്‌സാലോജികിനെതിരായ അന്വേഷണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല. അന്വേഷണം നിഷ്പക്ഷമായിരിക്കണം. കേന്ദ്രസർക്കാർ ലക്ഷ്യം അന്വേഷണങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണ്. ന്യായവും നീതിയും ഇല്ലാത്ത നടപടിയാണ് കേന്ദ്രത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
 

Share this story