ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ചയിൽ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

riyas

ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ചയിൽ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് കുറ്റപ്പെടുത്തി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലീഗും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണം. ചർച്ച ഗൗരവത്തിൽ കാണണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്

യുഡിഎഫിലെ നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണിത്. ഇസ്ലാം മതവിശ്വാസികളുടെ മനസ്സെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ല. ജനങ്ങൾ മതനിരപേക്ഷ മനസ്സുള്ളവരാണ്. കേരളമാകെ കൂടിക്കാഴ്ചക്ക് എതിരാണെന്നും റിയാസ് പറഞ്ഞു.
 

Share this story