മുല്ലപ്പെരിയാർ: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് കേന്ദ്രം അറിയിക്കണമെന്ന് സുപ്രീം കോടതി

mullaperiyar

മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശം. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് അറിയിക്കണം. കേസ് ആഗസ്റ്റിലേക്ക് കോടതി മാറ്റി. ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ളത് പ്രതീക്ഷയാണെന്ന് ജസ്റ്റിസ് എംആർ ഷാ പറഞ്ഞു. ഡാം സുരക്ഷ നിയമപ്രകാരം അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു

നാല് അംഗങ്ങളടങ്ങിയ അതോറിറ്റിയാണ് രൂപീകരിച്ചത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജ്യണൽ ഡയറക്ടറാണ് സമിതി ചെയർമാൻ. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു.
 

Share this story