കേരളത്തിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Jan 26, 2021, 14:08 IST
കേരളത്തിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതിനായി പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തണം. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പരിപാടിയിലൂടെ അതിന് സാധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സോളാർ ഫയലുകളിൽ അഞ്ച് വർഷമായി സർക്കാർ അടയിരിക്കുകയായിരുന്നു. എന്തുകൊണ്ട് അഞ്ച് വർഷമായിട്ടും അന്വേഷിക്കാൻ പറ്റിയില്ല. എപ്പോഴാണ് മുഖ്യമന്ത്രിക്ക് സിബിഐയോട് സ്നേഹം വന്നത്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റേതെന്ന് മുല്ലപ്പള്ളി കുറ്റപെടുത്തി.
കോൺഗ്രസ് എന്നും കൃഷിക്കാർക്ക് ഒപ്പം നിന്നു. സിപിഎമ്മും ബിജെപിയും പരസ്യധാരണയിലേക്ക് പോലുമെത്തി. യുവാക്കളോട് നീതി പുലർത്താൻ സർക്കാരിനായില്ല. പി എസ് സിയിൽ പുറംവാതിൽ നിയമനം നൽകി അവരെ വഞ്ചിച്ചുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.