സമരാഗ്നിയിൽ പങ്കെടുക്കാതെ മുല്ലപ്പള്ളി രാമചന്ദ്രൻ; നേതൃത്വത്തിന് കടുത്ത അതൃപ്തി

mullappally

കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമരാഗ്നിയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം പാർട്ടി പരിശോധിക്കും. സമരാഗ്നിയിൽ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നത് ശരിയായില്ലെന്നാണ് നേതൃത്വത്തിന്റെ വിമർശനം.

അഭിപ്രായ വ്യത്യാസം കാരണം കെപിസിസി അധ്യക്ഷൻ കെ സുധാകരനൊപ്പം ഏറെ കാലമായി മുല്ലപ്പള്ളി വേദി പങ്കിടാറില്ല. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുമ്പോഴും പ്രാദേശിക പരിപാടികളിൽ മുല്ലപ്പള്ളി സജീവമാണ്.

വടകരയിൽ ഉണ്ടായിട്ടും സമരാഗ്നിയിൽ മുല്ലപ്പള്ളി പങ്കെടുക്കാത്തതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതേസമയം താൻ പരിപാടി ബഹിഷ്‌കരിച്ചതല്ലെന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം.
 

Share this story