കോൺഗ്രസിൽ ശുദ്ധീകരണം നടത്താതെ കെപിസിസി ഓഫീസിൽ കയറില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാരണമില്ലാതെയാണ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സമരാഗ്നി യാത്രയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മര്യാദ കാണിച്ചില്ല

കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷമേ ഇനി കെപിസിസി ഓഫീസിൽ കയറൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. തന്നെ കാരണമില്ലാതെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. പാർട്ടിയെ സ്‌നേഹിക്കുന്നത് കൊണ്ടാണ് രാജി വെക്കാതിരുന്നത്. പാർട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് അവഗണനയും അവഹേളനവും സഹിച്ചുകൊണ്ട് പ്രവർത്തനം നടത്തുന്നത്

സമരാഗ്നിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതാക്കൾക്ക് സൗമനസ്യം വേണമായിരുന്നു. ഇത് ഫോണിൽ വിളിച്ച് വഴിപാട് പോലെ ക്ഷണിക്കേണ്ട ഒന്നല്ല. ഔപചാരികത എന്നൊന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Share this story