മുല്ലൂർ ശാന്തകുമാരി വധക്കേസ്: മൂന്ന് പ്രതികൾക്കും വധശിക്ഷ

mulloor

വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞാഴ്ച കോടതി കണ്ടെത്തിയിരുന്നു. 2022 ജനുവരി 14നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്

സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71കാരിയായ ശാന്തകുമാരിയെ കൊന്ന് പ്രതികൾ താമസിച്ചിരുന്ന വീടിന്റെ മച്ചിൽ മൃതദേഹം ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്. ശാന്തകുമാരിയുടെ അയൽവാസികളായി താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷാഫിഖ്, ഒപ്പം താമസിച്ചിരുന്ന റഫീഖയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീനാണ് പ്രതികൾ

വാടക വീട് ഒഴിയുന്ന ദിവസം ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രാത്രിയിൽ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. 2020ൽ 14കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഈ കേസ് വിചാരണഘട്ടത്തിലാണ്‌
 

Share this story