കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ പറയണം; കേരളത്തിൽ ഇനിയും താമര വിരിയുമെന്ന് പത്മജ

padmaja

തന്നെ പരാജയപ്പെടുത്തിയവർ തന്നെയാണ് കെ മുരളീധരനെയും തോൽപ്പിച്ചതെന്ന് പത്മജ വേണുഗോപാൽ. ബിജെപിയിലേക്ക് പോയ തന്റെ തീരുമാനം തെറ്റിയിട്ടില്ല. ഈ വീട്ടിൽ നിന്ന് നെഞ്ച് പൊട്ടിയാണ് കോൺഗ്രസ് വിട്ടത്. ബിജെപി എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുന്നവരാണ്. 

വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നതും തമ്മിലടിപ്പിക്കുന്നതും കോൺഗ്രസ് ആണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.  തൃശ്ശൂരിലുള്ളത് ബുദ്ധിയുള്ള ജനങ്ങളാണ്. നല്ല ഉദ്ദേശത്തോടെ വരുന്നവരെ ജനങ്ങൾ സ്വീകരിക്കും. ഇനിയും കേരളത്തിൽ താമര വിരിയും. തൃശ്ശൂരിലെ കുഴിയിൽ ചാടിച്ചത് ആരാണെന്ന് മുരളീധരൻ പറയണം. 

അച്ഛനെ പരാജയപ്പെടുത്തിയ തലമുറയുടെ കൂടെ നിന്ന ആളുകളാണ് മുരളീധരനെ പണിതത്. സ്വന്തം നാട്ടിൽ വന്ന് തോറ്റതിൽ കെ മുരളീധരന് വേദനയുണ്ടാകും. ടിഎൻ പ്രതാപനെതിരെ താൻ പറയേണ്ട കാര്യമില്ല. കെപിസിസി ഓഫീസിൽ പോയാൽ പഴയ പരാതികളുണ്ടാകുമെന്നും പത്മജ പറഞ്ഞു
 

Share this story