തൃശ്ശൂരിൽ മത്സരിക്കാനുള്ള തീരുമാനം മുരളീധരന്റെ ത്യാഗം; മികച്ച പോരാളിയെന്ന് കുഞ്ഞാലിക്കുട്ടി

kunhalikkutty

കെ മുരളീധരന് പിന്തുണയുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരൻ നിരാശപ്പെടേണ്ടതില്ലെന്നും മുരളീധരൻ മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശ്ശൂരിൽ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. 

വടകരയിൽ മത്സരിച്ചിരുന്നുവെങ്കിൽ മുരളീധരൻ വൻ മാർജിനിൽ ജയിക്കുമായിരുന്നു. തൃശ്ശൂരിൽ എൻഡിഎ വിജയിച്ചത് എൽഡിഎഫും യുഡിഎഫും ആഴത്തിൽ പരിശോധിക്കണം. സമസ്തയിലെ ഒരു ചെറിയ വിഭാഗം തെരഞ്ഞെടുപ്പിൽ പ്രശ്‌നമുണ്ടാക്കി വാർത്തയാക്കാൻ നോക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഇന്നലെ തൃശ്ശൂരിൽ നിന്ന് കോഴിക്കോട് മടങ്ങിയ മുരളീധരൻ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർത്തിയത്. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് മുരളീധരൻ തൃശ്ശൂരിൽ നിന്നും മടങ്ങിയത്.
 

Share this story