കോതമംഗലത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം; അയൽവാസികളായ മൂന്ന് പേർ നിരീക്ഷണത്തിൽ

saramma

കോതമംഗലത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികളായ മൂന്ന് പേർ പോലീസ് നിരീക്ഷണത്തിൽ. കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്. 

കഴിഞ്ഞ ദിവസമാണ് കള്ളാട് ചെങ്ങമനാട് സ്വദേശി സാറാമ്മയെ(72) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ ധരിച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. പരിസരത്ത് മഞ്ഞൾ പൊടി വിതറിയിട്ടുണ്ടായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിലെത്തിയ മരുമകളാണ് സാറാമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്

ധരിച്ചിരുന്ന മാലയും നാല് വളകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കഴിച്ച ഭക്ഷണത്തിന്റെ ബാക്കി മേശപ്പുറത്തുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കും മൂന്നരക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്.
 

Share this story