ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന സംഭവം; അഞ്ച് പേർ അറസ്റ്റിൽ, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്

rama

പാലക്കാട് വാളയാറിൽ മോഷ്ടാവെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഛത്തിസ്ഗഢ് ബിലാസ്പൂർ സ്വദേശി രാംനാരായണനാണ് കൊല്ലപ്പെട്ടത്. വിശദമായ അന്വേഷണം നടക്കുന്നതായും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു

കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയാണ് രാംനാരായൺ ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത സ്ഥലമായതിനാൽ വഴി തെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തി. മൂന്ന് വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്‌നങ്ങൾ ഇയാൾക്കുണ്ടായിരുന്നു. 

പ്രദേശത്തെ യുവാക്കളാണ് അലഞ്ഞുനടക്കുന്ന രാംനാരായണനെ തടഞ്ഞുവെച്ചതും കള്ളൻ എന്ന് ആരോപിച്ച് സംഘം ചേർന്ന് മർദിച്ചതും. രാംനാരായണന്റെ ശരീരമാകെ വടി കൊണ്ട് അടിയേറ്റ പാടുകളാണ്. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരുക്കുണ്ട്.
 

Tags

Share this story