പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കൊലപാതകം; തൊടിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

salim

സിപിഎം നേതാവും തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂർ പഞ്ചായത്തിൽ ഇന്ന് എൽഡിഎഫിന്റെ ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. മധ്യസ്ഥ ചർച്ചക്കിടെ നടന്ന സംഘർഷത്തിൽ മർദനമേറ്റാണ് സലിം മണ്ണേൽ(60) മരിച്ചത്

ദാമ്പത്യ പ്രശ്‌നവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ച നടക്കുമ്പോഴാണ് പള്ളി പരിസരത്ത് സംഘർഷമുണ്ടായത്. ഇതിനിടയിൽ സലീമിന് മർദനമേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.
 

Share this story