പെരുന്നാളിന് മുസ്ലിം വീടുകളില്‍ എത്തില്ല; വ്യാപക സന്ദര്‍ശനം വേണ്ടെന്ന് തീരുമാനവുമായി ബിജെപി

bjp

പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള ബിജെപിയുടെ തീരുമാനത്തില്‍ അയവ്. വ്യാപക സന്ദര്‍ശനം വേണ്ടെന്നാണ് തീരുമാനം. പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും.

പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രകാശ് ജാവദേക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കാനും ശ്രമം തുടരുമെന്ന് നേതാക്കള്‍ പറയുന്നു.

ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കാനുളള തീരുമാനം വിജയിച്ചുവെന്നാണ് ബിജെപിയുടെ വിശ്വാസം. എന്നാല്‍ ഇങ്ങനെയൊരു മുന്നേറ്റം പെരുന്നാള്‍ സന്ദര്‍ശനത്തിലൂടെ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഈസ്റ്റര്‍ ദിനത്തില്‍ അരമനകളിലും വിശ്വാസികളുടെ വീട്ടിലേക്കും ബിജെപി നടത്തിയ സ്നേഹയാത്രയുടെ തുടര്‍ച്ചയായി വിഷു ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ ബിജെപി വീടുകളിലേക്ക് ക്ഷണിച്ചു. ക്ഷണപ്രകാരമെത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടവും നല്‍കും.

പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിക്കാനും ബിജെപി തീരുമാനമുണ്ട്. ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ പ്രതി മാസ സമ്പര്‍ക്ക പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം.

ഹൈദരാബാദില്‍ നടന്ന ദേശീയനിര്‍വാഹക സമിതിയോഗത്തിലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്നാണ് ക്രൈസ്തവരുടെയും മുസ്ലിംങ്ങളുടെയും വീടുകളിലെത്താന്‍ തീരുമാനിച്ചത്

Share this story