റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം വേണമെന്ന് മുസ്ലിം ലീഗ്

riyas

കാസർകോട്ടെ പഴയ ചൂരി മദ്രസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന് മുസ്ലിം ലീഗ്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. റിയാസ് മൗലവിയുടെ കുടുംബത്തിന് നിയമസഹായം നൽകുമെന്നും ലീഗ് വ്യക്തമാക്കി

റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും കഴിഞ്ഞ ദിവസം കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടിരുന്നു.  റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സർക്കാർ എല്ലാ നിയമനടപടിയും സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. 

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നോ പോലീസിന്റെ ഭാഗത്ത് നിന്നോ വീഴ്ചയുണ്ടായിട്ടില്ല. അന്വേഷണം മികച്ച രീതിയിലാണ് നടന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾക്ക് വർഷങ്ങളോളം ജാമ്യമില്ലാതെ ജയിലിൽ കിടക്കേണ്ടി വന്നത് പ്രോസിക്യൂഷന്റെ മികവാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

Share this story