മുസ്ലിം ലീഗ് അടിയന്തര യോഗം ചേർന്നു; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലെന്ന് വിമർശനം

മുസ്ലിം ലീഗ് അടിയന്തര യോഗം ചേർന്നു; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലെന്ന് വിമർശനം

പാലാരിവട്ടം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്ലീം ലീഗ് നേതൃയോഗം ചേർന്നു. അറസ്റ്റ് അനവസരത്തിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം പ്രതികരിച്ചു

എംഎൽഎമാരുടെ പേരുകൾ തെരഞ്ഞു പിടിച്ചാണ് രാഷ്ട്രീയ പകപോക്കലിനായി കേസുകളിൽ പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ദിവസങ്ങൾക്കിടെയാണ് മുസ്ലീം ലീഗിന്റെ രണ്ട് നേതാക്കൾ അഴിമതി-തട്ടിപ്പ് കേസുകളിൽ അറസ്റ്റിലാകുന്നത്.

ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ അറസ്റ്റിലായിരുന്നു. മറ്റൊരു എംഎൽഎയായ കെ എം ഷാജിയെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇ ഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Share this story