സിഎഎക്കെതിരെ മുസ്ലിം ലീഗ് ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

kunhalikkutty

സിഎഎക്കെതിരെ മുസ്ലിം ലീഗ് ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ധൃതിപിടിച്ച് നിയമം നടപ്പാക്കില്ലെന്ന് ലീഗിന്റെ ഹർജിയിൽ കേന്ദ്രം ഉറപ്പ് നൽകിയതാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് നടത്തിയ വിജ്ഞാപനത്തെ കോടതിയിൽ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

സിഎഎ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഡൽഹിയിൽ നടന്ന ലീഗ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സിഎഎ കേസിൽ കോടതിയിൽ നടത്താൻ പോകുന്ന പോരാട്ടത്തെ കുറിച്ച് അഭിഭാഷകനായ കപിൽ സിബലുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു

പൗരത്വം നൽകുന്നതിന് ലീഗ് എതിരല്ല. എന്നാൽ അതിൽ പക്ഷപാതം കാണിക്കുന്നതിനെയാണ് മതേതരത്വ നിലപാടിൽ ഞങ്ങൾ എതിർക്കുന്നത്. സർക്കാരും ലീഗിന്റെ കേസിൽ കക്ഷി ചേരേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

Share this story