ചങ്ങരോത്ത് പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ശുദ്ധികലശം; എസ് സി, എസ് ടി ആക്ട് പ്രകാരം 10 പേർക്കെതിരെ കേസ്

changarothu

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ പ്രതീകാത്മക ശുദ്ധികലശം നടത്തിയ സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിൽ എസ് സി, എസ് ടി ആക്ട് പ്രകാരമാണ് കേസ്

ചങ്ങരോത്ത് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചതിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗുകാരുടെ ശുദ്ധികലശം നടന്നത്. ദളിത് വിഭാക്കാരനായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ചാണ് ലീഗുകാർ ശുദ്ധികലശം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു

സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാൽ വിജയാഹ്ലാദത്തിനിടയിൽ പ്രവർത്തകർ പ്രതീകാത്മകമായി ചെയ്യുന്ന പ്രവർത്തികളെ ജാതീയമായി ചിത്രീകരിക്കുന്നത് തെറ്റല്ലെന്നായിരുന്നു ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്.
 

Tags

Share this story