എംവി ഗോവിന്ദൻ പിണറായി വിജയന്റെ അടിമക്കണ്ണായി മാറിയെന്ന് കെ സുരേന്ദ്രൻ

K Surendran

എംവി ഗോവിന്ദൻ മാഷ് പിണറായി വിജയന്റെ അടിമക്കണ്ണായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇത്രയും അടിമയായ സിപിഎം സെക്രട്ടറി മുമ്പ് ഉണ്ടായിട്ടില്ല. ബിജെപി ആകുന്നതോടെ ആർക്കെതിരെയുമുള്ള കേസുകൾ ഇല്ലാതാകുമെന്ന എംവി ഗോവിന്ദന്റെ വിമർശനത്തിനും സുരേന്ദ്രൻ മറുപടി നൽകി. ബിജെപി ആകുന്നതോടെ കേസ് ഇല്ലാതാകുമെങ്കിൽ പിണറായി വിജയൻ ബിജെപിയിൽ ചേരട്ടെയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു

പിണറായി വിജയൻ ഉണ്ടാക്കുന്ന അഴിമതി പണത്തിന്റെ പങ്കിലാണ് കേരളത്തിലെ സിപിഎം നിലനിൽക്കുന്നത്. ഇത് കൊണ്ടാണ് ഇങ്ങനെ ന്യായീകരിക്കുന്നത്. ഗോവിന്ദന്റെ മാഷിന്റെ ചെല്ലും ചെലവും നടത്തുന്നത് പിണറായിയുടെ അഴിമതി പണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story