'എംവി ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്നയാൾ; കലാപാഹ്വാനത്തിന് കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ'

satheeshan

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സർക്കാരിന്റെ സമീപനം ക്രൂരമാണെന്നതിന് തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അക്രമം ആഹ്വാനം ചെയ്തുവെന്നതാണ് അദ്ദേഹത്തിന് എതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണ്. 

ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കൽ തുടരണമെന്ന കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സതീശൻ വിമർശിച്ചു. നിരന്തരം മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമർശിക്കുന്നതു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനോട് മുഖ്യമന്ത്രിക്ക് വിരോധം വന്നത്. എംവി ഗോവിന്ദൻ പറയുന്നത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ്. എംവി ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്ന ആളാണെന്നും സതീശൻ പറഞ്ഞു.
 

Share this story