മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ
Wed, 22 Feb 2023

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാനാണ് ഇവർ ശ്രമിക്കുന്നത്. അതിന് തടയിടാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ആരും ജാഥയിൽ നിന്ന് വിട്ടുനിന്നിട്ടില്ലെന്നും ഇപി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. കണ്ണൂരിൽ ആർ എസ് എസ്-സിപിഎം ചർച്ചയിൽ രഹസ്യമില്ല. സംഘർഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.