മന്ത്രി റിയാസിനെതിരെ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനമുണ്ടായെന്ന വാർത്ത തള്ളി എം വി ഗോവിന്ദൻ

govindan

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തലസ്ഥാനത്തെ റോഡ് പണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കരാറുകാരെ പിരിച്ചുവിട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന റിയാസിന്റെ പ്രസംഗം നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ റിയാസിന് നേരെ വിമർശനമുയർന്നു എന്നായിരുന്നു വാർത്ത

കടകംപള്ളി സുരേന്ദ്രനെതിരെയാണ് റിയാസിന്റെ പ്രസംഗമെന്ന വ്യാഖ്യാനം വന്നിരുന്നു. ഇതിൽ സിപിഎം ജില്ലാ നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ റിയാസുമായി പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് കടകംപള്ളി തന്നെ രംഗത്തുവന്നിരുന്നു.
 

Share this story