മുഖ്യമന്ത്രിയെ നേരിടാൻ കോൺഗ്രസ് ആത്മഹത്യാ സ്‌ക്വാഡിനെ ഇറക്കിയെന്ന് എം വി ഗോവിന്ദൻ
Sun, 19 Feb 2023

മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് ആത്മഹത്യാ സ്‌ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരിങ്കൊടിയുമായി ഇവർ വാഹനവ്യൂഹത്തിലേക്ക് ചാടുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്കും ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധം പറയുകയാണ്. ഇനി പാർട്ടി ലേബലിൽ ഇറങ്ങിയാൽ അപ്പോൾ കാണാം. പി ജയരാജന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം ലീഗിന് ഇന്ത്യയിലെ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാകാം. ന്യൂനപക്ഷങ്ങളും തൊഴിലാളികളും ചേരുന്ന ഇടതുബദലിലേക്ക് ലീഗിന് വരാം. കോൺഗ്രസിന് ബിജെപിയെ നേരിടാൻ കരുത്തില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.