ദുരിതാശ്വാസ നിധി തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് എം വി ഗോവിന്ദൻ

govindan

ദുരിതാശ്വാസ നിധി തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് എം വി ഗോവിന്ദൻ
ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട ശുപാർശകളിലും നടപടിയെടുത്തിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് വിജിലൻസിന്റെ കണ്ടെത്തലുകൾ

നടന്നിരിക്കുന്നത് തട്ടിപ്പാണെങ്കിൽ ആ തട്ടിപ്പിൽ പ്രതിപക്ഷത്തിനും പങ്കുണ്ടെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ അർഹതപ്പെട്ടവർക്ക് തന്നെയാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്.
 

Share this story