സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ

govindan

ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത്തരത്തിൽ നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിക്കപ്പെട്ടു. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നില കൊള്ളുന്ന പാർട്ടിയാണ് സിപിഎം. സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങൾക്ക് തർക്കമില്ല

മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബജറ്റിലെ സെസിനെതിരായ സമരത്തിൽ മാധ്യമങ്ങൾ വേണ്ട രീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്റെ പരാമർശം സമരം പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ആർ എസ് എസിന്റെ റിക്രൂട്ടിംഗ് ഏജന്റിനെ പോലെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രവർത്തനമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story