ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടനയല്ലെന്ന് എംവി ഗോവിന്ദൻ; അംഗങ്ങൾക്ക് ക്ഷേത്രഭരണമാകാം
Wed, 22 Feb 2023

ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടന അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡിവൈഎഫ്‌ഐക്ക് രാഷ്ട്രീയ മുദ്രവാക്യങ്ങളില്ല. യുവജന മുദ്രവാക്യങ്ങൾ മാത്രമേയുള്ളു. രാഷ്ട്രീയ സംഘടനയല്ലെന്ന് കോടതിയിൽ അഫിഡവിറ്റ് നൽകിയത് ശരിയാണ്. രാഷ്ട്രീയ സംഘടന അല്ലാത്തതിനാൽ ഡിവൈഎഫ്‌ഐക്കാർക്ക് ക്ഷേത്ര ഭരണമാകാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു
അതേസമയം എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂർ ജില്ലയിൽ പ്രചാരണം തുടരുകയാണ്. ഇന്നലെ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലായിരുന്നു ജാഥയുടെ പ്രചാരണം. ഇന്ന് തളിപ്പറമ്പ് മണ്ഡലത്തിലാണ് ആദ്യ പ്രചാരണം. നാളെ വൈകുന്നേരത്തോടെ ജാഥ കണ്ണൂർ ജില്ലയിലെ പ്രചാരണം പൂർത്തിയാക്കും.