വിജേഷ് പിള്ളയെ അറിയില്ല, സ്വപ്‌നക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് എം വി ഗോവിന്ദൻ

govindan

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വപ്‌നയുടെ ആരോപണങ്ങൾ മുഖവിലക്ക് എടുക്കുന്നില്ലെന്നും ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ്. ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്‌നയിൽ നിന്നും കൂടുതലൊന്നും പുറത്തുവരാനില്ലെന്നും അതുപറഞ്ഞുള്ള ഭീഷണി വേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു

വിജയ് പിള്ള എന്നാണ് സ്വപ്‌ന പറഞ്ഞത്. എന്നാൽ രണ്ട് പത്രങ്ങൾ പറഞ്ഞത് അത് വിജേഷ് പിള്ള എന്നാണ്. ഇതാരാണെന്ന് ആദ്യം വ്യക്തമാവട്ടെ. ഞാൻ ഉറപ്പായി പറയുകയാണ്, എനിക്ക് അങ്ങനെയൊരു മനുഷ്യനെ അറിയില്ല. പിന്നെ കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. മനോരമ പറയുന്നത് വിജേഷ് കൊയിലത്ത് എന്നാണ്. തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല കെട്ടുറപ്പുള്ള കഥയുണ്ടാക്കണം. ആദ്യ മിനിറ്റിൽ തന്നെ പൊട്ടുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്താണ് കാര്യം. സ്വപ്‌നക്കെതിരെ കേസ് കൊടുക്കാൻ ധൈര്യമുണ്ടോ എന്നല്ലേ സുധാകരൻ ചോദിച്ചത്. ആയിരം തവണകേസ് കൊടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story