സ്വപ്‌ന സുരേഷിനെതിരായ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദൻ

govindan

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷിച്ച ശേഷം വേണമായിരുന്നു തനിക്കെതിരെ പറയാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാപ്പ് പറയില്ലെന്ന സ്വപ്‌ന സുരേഷിന്റെ പ്രതികരണത്തോടാണ് അദ്ദേഹത്തിന്റെ മറുപടി

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എംവി ഗോവിന്ദൻ സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചത്. ഇതിന്റെ പത്ത് ശതമാനം കെട്ടിവെച്ച് കേസിന് പോകുമോ എന്നറിയാൻ കാത്തിരിക്കുന്നു എന്ന സ്വപ്‌നയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story