സ്വപ്‌നക്കെതിരെ നിയമ നടപടി നടക്കുന്നുവെന്ന് എംവി ഗോവിന്ദൻ; കോൺഗ്രസിനും ബിജെപിക്കും ഒരേ നയം

govindan

സ്വപ്‌ന സുരേഷിനെതിരെ നിയമ നടപടി നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എന്നാൽ എന്ത് നടപടിയെന്ന ചോദ്യത്തിന് എം വി ഗോവിന്ദൻ മറുപടി നൽകിയില്ല. മാനനഷ്ടക്കേസ് കൊടുക്കുമെന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചിരുന്നത്

കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ഹിന്ദുത്വ നിലപാടാണ്. കോൺഗ്രസിന് മൃദു ഹിന്ദുത്വവും. ഏത് സമയത്തും കോൺഗ്രസിന് ബിജെപിയാകാം. കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹം നടക്കുകയാണ്. ബ്രഹ്മപുരം വിഷയമുയർത്തി കോൺഗ്രസ് ആഭ്യന്തര കലഹം മറച്ചുവെക്കുന്നു. കെ സുധാകരനെ മാറ്റാൻ പാർട്ടിയിൽ തന്നെ ശബ്ദമുയരുന്നു. കോൺഗ്രസ് പിളർന്നാൽ ഒരു വിഭാഗം ബിജെപിയിൽ പോകുമെന്നതിന് സംശയമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story