ബാർ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നിൽ ആർ എസ് എസ് അജണ്ടയെന്ന് എംവി ഗോവിന്ദൻ

govindan

ബാർ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നിൽ ആർ എസ് എസ് അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദൻ. സിബിഐ കൂട്ടിലടച്ച തത്തയാണ്. ആർഎസ്എസ് പറയുന്നത് അനുസരിച്ച് തുള്ളുന്ന ഏജൻസിയാണ് സിബിഐയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബാർ കോഴക്കേസിൽ സുപ്രീം കോടതി നിർദേശിച്ചാൽ അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ ഇന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ, കെഎം മാണിയുടെ മകൻ ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി എൽ ജേക്കബ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്.
 

Share this story