റോഡ് ക്യാമറ അഴിമതി ആരോപണം സർക്കാരിന്റെ നേട്ടങ്ങൾ മറയ്ക്കാനെന്ന് എം വി ഗോവിന്ദൻ

govindan

റോഡ് ക്യാമറ പദ്ധതിക്കെതിരായ ആരോപണങ്ങൾ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ മറയ്ക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ്. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ ബന്ധപ്പെട്ട കമ്മിറ്റികൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

എഐ ക്യാമറയിൽ 100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടെ. കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്റെ രണ്ടാം ഭാഗം വായിച്ചാൽ കാര്യം വ്യക്തമാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story