എന്റെ കൂറ് ഗാന്ധി കുടുംബത്തോട്, അവസാന ശ്വാസം വരെ കോൺഗ്രസുകാരനായിരിക്കും: എ കെ ആന്റണി

antony

മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്ന തീരുമാനം വേദനയുണ്ടാക്കിയെന്ന് എ കെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായി പോയി. അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കും. എത്ര നാൾ ജീവിച്ചിരുന്നാലും താൻ ബിജെപിക്കും ആർ എസ് എസിനും എതിരെ ശബ്ദമുയർത്തുമെന്നും എ കെ ആന്റണി പറഞ്ഞു

രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപിയുടെ നയം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ പോരാടിയത് ഗാന്ധി കുടുംബം ആണ്. അതിനാൽ എന്നും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. 82 വയസ്സായ ഞാൻ ഇനിയെത്ര കാലമുണ്ടാകുമെന്ന് അറിയില്ല. ദീർഘായുസ് താത്പര്യമില്ല. എത്ര നാൾ ഞാൻ ജീവിച്ചാലും ഞാൻ മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായിട്ടാകും എന്നുറപ്പാണെന്നും ആന്റണി പറഞ്ഞു.
 

Share this story