ബൈക്ക് പോരാ കാർ വേണമെന്ന് മകൻ; വഞ്ചിയൂരിൽ പിതാവ് മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

Police

തിരുവനന്തപുരം വഞ്ചിയൂരിൽ അച്ഛൻ മകനെ കമ്പിപ്പാര കണ്ട് തലയ്ക്കടിച്ചു. ആഡംബര കാറിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മകൻ ഹൃഥ്വികിനെ(28) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അച്ഛൻ വിനയാനന്ദിനെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു. വിനയാനന്ദന്റെ ഏക മകനാണ് ഹൃഥ്വിക്. കഴിഞ്ഞ ദിവസം ഹൃഥ്വികിന് വിനയാനന്ദൻ ആഡംബര ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ ബൈക്ക് പോരാ കാർ വേണമെന്ന് മകൻ വാശി പിടിച്ചു

ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ കമ്പിപ്പാര കൊണ്ട് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹൃഥ്വികിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
 

Tags

Share this story