തന്റെ പ്രസ്താവന വളച്ചൊടിച്ചു, പറഞ്ഞത് പ്രത്യേക മതവിഭാഗത്തിന് എതിരെയല്ല: മന്ത്രി സജി ചെറിയാൻ
വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചതാണെന്ന് മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. തന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകി. ഭൂരിപക്ഷ വർഗീയതയെ എതിർത്ത് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വർഗീയതയോട് സമരസപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും അത് എതിർക്കണമെന്നും സജി ചെറിയാൻ ചോദിച്ചു. 39 അംഗങ്ങൾ ഉള്ള കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ മതേരത്വം പറഞ്ഞ എൽ ഡി എഫിനും, കോൺഗ്രസിനും ലഭിച്ചത് തുശ്ചമായ സീറ്റ് മാത്രമാണ്. വർഗീയത പറഞ്ഞ ബി ജെ പി 12 സീറ്റും മുസ്ലീം ലീഗിന് 22 സീറ്റും ലഭിച്ചു. ഇതിൽ പ്രത്യേക മതവിഭാഗത്തിന്റെ പേര് വായിക്കാനല്ല പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയോ ന്യൂനപക്ഷ വർഗീയതയോ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവനയും ഉണ്ടാകാൻ പാടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മതേതരവാദി ഇന്ത്യയിലുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഏത് പ്രതിസന്ധിയിലും ന്യൂനപക്ഷങ്ങളുടെ കൂടെയാണ് മുഖ്യമന്ത്രി നിന്നിട്ടുള്ളത്. ഇടതു മുന്നണി കാലഘട്ടത്തിൽ വർഗീയത ഉണ്ടായില്ല. വർഗീയതയെ നേരിടാൻ മതനിരപേക്ഷിത ഉയർത്തിപ്പിടിക്കണമെന്ന് മന്ത്രി പറഞ്ഞു.
