കഴക്കൂട്ടത്തെ നാല് വയസുകാരന്റെ ദുരൂഹ മരണം; പോസ്റ്റ്‌മോർട്ടം ഇന്ന്, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
Dec 29, 2025, 08:14 IST
തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നിയും സുഹൃത്ത് തൻബീർ ആലവും പോലീസ് കസ്റ്റഡിയിലാണ്
ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുഞ്ഞിനെ മുന്നി ബീഗമാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടന്നുവെന്നാണ് മുന്നി ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് ജീവനില്ലായിരുന്നു
കുട്ടിയുടെ കഴുത്തിൽ അസ്വാഭാവികമായ പാട് കണ്ടതിനെ തുടർന്ന് ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് സംശയിക്കുന്നത്. പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
