കാളികാവിലെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത; പിതാവ് മർദിച്ചു കൊന്നതെന്ന് പരാതി

kalikavu

മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടു വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ പിതാവ് ഫാരിസ് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും, ബന്ധുക്കളുമാണ് പരാതി നൽകിയത്. 

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.  ഇന്നലെയാണ് രണ്ടു വയസ്സുകാരി ഷഹബത്ത് മരിച്ചത്. 

കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അറിയിച്ചു.

Share this story