എൻ കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിൽപ്പെട്ടു; എംപിക്ക് പരുക്ക്

nkp
എൻ കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. എംപിക്ക് പരുക്കേറ്റിട്ടുണ്ട്. എംപിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ കാർ എംപി സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. എംപിയുടെ നെറ്റിക്കും കാലിനുമാണ് പരുക്കേറ്റത്.
 

Share this story