എൻ. ശേഷാദ്രിനാഥന്റെ നിയമനത്തെ മുൻവിധിയോടെ കാണേണ്ടതില്ല; പ്രവർത്തനം നോക്കട്ടെ: സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ട് മാത്രമായിരിക്കും മുന്നോട്ട് പോവുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ.
പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ച നടപടിയെ മുൻവിധിയോടെ കാണേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിന്റെ ഭാവിയിലുള്ള പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് നോക്കിയതിനു ശേഷം മാത്രമേ വിലയിരുത്തലുകൾ നടത്താവൂ എന്നും തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുൻ ജില്ലാ ജഡ്ജിയായ എൻ. ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും കോൺഗ്രസിലെ ഒരു വിഭാഗത്തിൽ നിന്നും കടുത്ത വിമർശനങ്ങളും ഭിന്നതകളും ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് സാദിഖലി തങ്ങളുടെ ഈ സുപ്രധാന പ്രതികരണം. ശേഷാദ്രിനാഥന് കൃത്യമായ രാഷ്ട്രീയ ചായ്‌വുകളുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങൾക്കിടയിലാണ്, അദ്ദേഹത്തെ മുൻവിധികളോടെ സമീപിക്കേണ്ടതില്ലെന്നും പ്രവർത്തന മികവാണ് മാനദണ്ഡമാക്കേണ്ടതെന്നുമുള്ള നിലപാട് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.
മന്ത്രിസഭയുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഈ നിയമന ശുപാർശ ഗവർണർക്ക് സമർപ്പിച്ചതെന്നും, ഇതൊരു സ്വാഭാവിക ഭരണഘടനാ നടപടി മാത്രമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ മുസ്‌ലിം ലീഗ് അധ്യക്ഷന്റെയും പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
