ഡോക്ടർ വന്ദനക്ക് കണ്ണീരോടെ വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

cremation

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. കണ്ണീരോടെ ബന്ധുക്കളും നാട്ടുകാരും വന്ദനക്ക് വിട നൽകി. 

വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചടങ്ങുകൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയ്ക്ക് ഇവിടെയുണ്ടായിരുന്ന ഡോക്ടർമാർ ചികിത്സ നൽകി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മന്ത്രി വി എൻ വാസവൻ, സ്പീക്കർ എഎൻ ഷംസീർ, തോമസ് ചാഴിക്കാടൻ എംപി തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. 

ആയിരക്കണക്കിനാളുകളാണ് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്.
 

Share this story