എസ്ഐആറിൽ നിന്ന് വെട്ടിമാറ്റിയ വോട്ടർമാരുടെ പേരുകൾ കൂട്ടിച്ചേർക്കണം; ഇ.സി.ഒ യോഗം എൽ.ഡി.എഫ് ബഹിഷ്കരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ബഹിഷ്‌ക്കരിച്ച് എല്‍ഡിഎഫ് പ്രതിനിധികള്‍. എസ്‌ഐആറില്‍ ഒഴിവാക്കിയ വോട്ടർമാരുടെ പേരുകൾ കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇറങ്ങിപ്പോയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡി സജിത്ത് ബാബു വിളിച്ച യോഗത്തില്‍ നിന്നാണ് ഇറങ്ങിപ്പോയത്. എല്‍ഡിഎഫ് പ്രതിനിധികളായ എം വി ജയരാജന്‍, സത്യന്‍ മൊകേരി എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്.
സംസ്ഥാനത്ത് എസ്‌ഐആറിന്റെ ഭാഗമായി 24 ലക്ഷത്തിലേറെ വോട്ടുകളാണ് ഒഴിവാക്കിയതെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ എസ്‌ഐആറില്‍ ഒഴിവാക്കിയ വോട്ടുകള്‍ പുനസ്ഥാപിക്കാന്‍ തനിക്ക് അധികാരമില്ലെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മറുപടി പറഞ്ഞത്. എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയം തന്റെ അധികാര പരിധിയില്‍ അല്ലെന്നും പരാതിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിക്കണമെന്നും ഇസിഒ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസറുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് പ്രതിനിധികള്‍ വിമര്‍ശിച്ചു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഏഴ് മാസങ്ങള്‍ പിന്നിട്ടിട്ടും കന്നിവോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്താന്‍ ഇതുവരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല എസ്‌ഐആറിന്റെ ഭാഗമായി പേര് വെട്ടിമാറ്റിയ വോട്ടര്‍മാരുടെ കണക്കും കമ്മീഷന്‍ വ്യക്തമായി പറയുന്നില്ല. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ എല്‍ഡിഎഫ് പ്രതിനിധികളോട് പരാതിയുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ഇസിഒ നിര്‍ദേശിച്ചത്.
