നാഷണൽ പ്രോഗ്രസീവ് പാർട്ടി: ജോണി നെല്ലൂർ പുതിയ പാർട്ടി രൂപീകരിച്ചു, ബിജെപിയോട് അയിത്തമില്ല

npp

കേരളാ കോൺഗ്രസിൽ നിന്ന് രാജിവെച്ച ജോണി നെല്ലൂർ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ പാർട്ടിയുടെ പേര്. ബിജെപിയോട് അയിത്തമില്ലെന്ന് വ്യക്തമാക്കിയാണ് എൻ പി പിയുടെ പ്രഖ്യാപനം. കൊച്ചിയിൽ ചെയർമാൻ വി വി അഗസ്റ്റിനാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ജോണി നെല്ലൂർ വർക്കിംഗ് ചെയർമാനായും മാത്യു സ്റ്റീഫൻ വൈസ് ചെയർമാനായും പ്രവർത്തിക്കും

ഒരു പാർട്ടിയുമായി പ്രത്യേക മമതയില്ലെന്ന് പറയുമ്പോഴും ബിജെപിയുമായി സഹകരിക്കുമെന്ന സൂചനയാണ് നേതാക്കൾ നൽകിയത്. നരേന്ദ്രമോദി മികച്ച നേതാവാണെന്നും ഭരണം മികച്ചതാണെന്നും വിവി അഗസ്റ്റിൻ പറഞ്ഞു. 

പ്രമുഖരടക്കം പലരും മറ്റ് പാർട്ടികളിൽ നിന്ന് എൻപിപിയിൽ എത്തുമെന്ന് ജോണി നെല്ലൂർ പറഞ്ഞു. കർഷകരുടെയും തീരദേശവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. പാർട്ടി ശക്തമാക്കിയ ശേഷമേ മുന്നണി പ്രവേശനമുള്ളൂവെന്നും നേതാക്കൾ അറിയിച്ചു.
 

Share this story