നവകേരള ബസ് നിരത്തിലേക്ക്; മെയ് 5 മുതൽ കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും

navakerala

നവകേരള ബസ് മെയ് 5 മുതൽ കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും. കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവീസ് ഗരുഡ പ്രീമിയം ആയാണ് സർവീസ് നടത്തുന്നത്.

ബസിൽ ഒട്ടനവധി ആധുനിക സജ്ജീകരണങ്ങളുണ്ട്. 26 പുഷ് ബാക്ക് സീറ്റുകളാണ് എയർ കണ്ടിഷൻ ചെയ്ത ബസ്സിൽ ഉള്ളത്. പ്രത്യേകം തയ്യാറാക്കിയതും യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ബസ്സിനുള്ളിൽ കയറുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. 

അതോടൊപ്പം ശുചിമുറി, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനം എന്നിവയുമുണ്ട്.

Share this story