140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും; ഇന്ന് പര്യടനം രണ്ട് മണ്ഡലങ്ങളിൽ

navakerala

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പുണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകുന്നേരം മൂന്നിനും അഞ്ചിനുമാണ് പൊതുയോഗങ്ങൾ. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെയും ഇന്നുമായി പൂർത്തിയാകുന്നത്

അതേസമയം പാലാരിവട്ടത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാതിര സമരം നടത്തി. പാലാരിവട്ടം പോലീസ് സ്‌റ്റേഷൻ എട്ട് മണിക്കൂറോളം നേതാക്കളും പ്രവർത്തകരും ചേർന്ന് ഉപരോധിച്ചു. സമരം തെരുവിലേക്കും നീണ്ടതോടെ നഗരത്തിൽ ഗതാഗത കുരുക്കും രൂപപ്പെട്ടു. പ്രതികളെ പുലർച്ചെയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഇവർക്ക് ജാമ്യം ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്


 

Share this story