നെടുമങ്ങാട് സൂര്യഗായത്രി വധക്കേസ്: അരുൺ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

surya

നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷ നാളെ വിധിക്കും. 2021ലാണ് സംഭവം. വിവാഹാഭ്യർഥന നിരസിച്ചതിന് സൂര്യഗായത്രിയെ അരുൺ കുത്തിക്കൊല്ലുകയായിരുന്നു. 

കൊലപാതകം, കൊലപാതക ശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരെ തെളിഞ്ഞു. സൂര്യഗായത്രിയോട് പലതവണ അരുൺ വിവാഹാഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർ എതിർത്തു. ഇതിന് ശേഷം സൂര്യഗായത്രിയുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞു. എന്നാൽ ഈ ബന്ധം വഷളാകുകയും സൂര്യഗായത്രി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയുമായിരുന്നു. ഇതിനിടെയാണ് അരുൺ ഈ വീട്ടിലേക്ക് വന്നതും യുവതിയെ കുത്തിക്കൊന്നതും
 

Share this story