എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസികപീഡനം: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരൻ ജീവനൊടുക്കി

suicide

എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂർ ഒക്കലിൽ താമസിക്കുന്ന സുരേഷാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്

എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എയർ ഇന്ത്യ എയർപോർട്ട് സർവീസ് ബിഎംഎ സെക്ഷനിലെ ജീവനക്കാരനാണ് സുരേഷ്‌
 

Share this story