നീതുവിനെ കൊലപ്പെടുത്തിയത് സ്വർണം കൈക്കലാക്കാൻ; പ്രതി ആന്റോയുടെ മൊഴി

neethu

കാസർകോട് ബദിയടുക്കയിൽ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതിയായ യുവാവ്. പങ്കാളി നീതുവിനെ കൊലപ്പെടുത്തിയത് സ്വർണം കൈക്കലാക്കുന്നതിനെന്നായിരുന്നു പ്രതിയുടെ മൊഴി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി എം ആന്റോ സെബാസ്റ്റ്യനെയാണ് (40) അറസ്റ്റ് ചെയ്തത്.

നീതുവിന്റെ മരണം ഉറപ്പുവരുത്തിയശേഷം കൈയിലുണ്ടായിരുന്ന ആഭരണം ഊരിയെടുത്ത് സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ചതായും ഈ കാശുപയോഗിച്ച് മദ്യവും വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങിയതായും പ്രതി മൊഴി നൽകി. കൂടാതെ രണ്ടുദിവസം മൃതദേഹത്തോടൊപ്പം താമസിച്ചതായും ഇയാൾ പറഞ്ഞു. കുറ്റം സമ്മതിച്ച പ്രതിയെ കൊലപാതകം നടന്ന ബദിയടുക്ക ഏൽക്കാനയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

Share this story