നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൽ പ്രതി അർജുന് വധശിക്ഷ

nelliyambam

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. 2021ലാണ് കേസിനാസ്പദമായ സംഭവം. നെല്ലിയമ്പം കാവടത്ത് പത്മാലയത്തിൽ കേശവൻ(72), ഭാര്യ പത്മാവതി(68) എന്നിവരാണ് കൊല്ലപ്പെട്ടത്

മോഷണശ്രമത്തിനിടെ വൃദ്ധദമ്പതികളെ അർജുൻ കൊലപ്പെടുത്തുകയായിരുന്നു. നെല്ലിയമ്പം സ്വദേശി തന്നെയാണ് അർജുൻ. 2021 ജൂൺ 10ന് രാത്രിയിൽ മോഷണശ്രമത്തിനിടെ ഇരുവരെയും അർജുൻ വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട അർജുനെ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്

പോലീസ് കസ്റ്റഡിയിൽ വെച്ച് അർജുൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞാഴ്ച കോടതി അർജുനെ കുറ്റക്കാരനെന്ന്  കണ്ടെത്തിയിരുന്നു. വധശിക്ഷക്ക് പുറമെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിക്കലിന് 6 വർഷം തടവും ഒരു ലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്.
 

Share this story