നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. തിരുത്തുംപാടം ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ സജിതയെ(35) 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. പ്രതിക്കുള്ള ശിക്ഷ ഒക്ടോബർ 16ന് വിധിക്കും
പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തിൽ. കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ അടക്കം 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു
2020ലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് അടക്കം ശാസ്ത്രീയ പരിശോധന ഫലം വന്നതോടെ 2025 ഓഗസ്റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇരട്ടക്കൊലപാതകം കൂടി നടത്തിയിരുന്നു. 2025 ജനുവരി 7ന് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് വെട്ടിക്കൊന്നത്.