പുതിയ കോൺഗ്രസിന് ബിജെപി ആകാൻ ഒരു രാത്രി പോലും വേണ്ട: ബിനോയ് വിശ്വം

binoy

രായ്ക്ക് രാമാനം കോൺഗ്രസുകാർ ബിജെപിയിലേക്ക് കൂടുമാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് ഞാൻ നാളെ നീ എന്ന ഗതിയാണ് കോൺഗ്രസിൽ. ആരു വേണമെങ്കിലും പോകാം. 

പുതിയ കോൺഗ്രസിന് ബിജെപി ആകാൻ ഒരു രാത്രി പോലും വേണ്ട. ഈ കോൺഗ്രസിനെ ആശ്രയിച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം സാധ്യമാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയോട് മനസ് കൊണ്ട് കടപ്പെട്ട ഹൃദയം പണയപ്പെടുത്തിയ നിലയിലേക്ക് പുതിയ കോൺഗ്രസ് മാറി. 

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നവരെ തള്ളിപ്പറയുന്നത് നല്ലതാണ്. തള്ളിപ്പറയുന്നവരെല്ലാം ഇപ്പോൾ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. കെ മുരളീധരൻ അങ്ങനെ ആകാതിരിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു
 

Share this story